Skip to main content

നഴ്‌സ് നിയമനം

ചിറ്റാര്‍  സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നഴ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി നഴ്‌സിംഗ് /ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാര്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്കും പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജനുവരി 17ന് രാവിലെ 11ന് റാന്നി  ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 256577.

date