Skip to main content

ഭിന്നശേഷികുട്ടികള്‍ക്ക് വിമാനയാത്ര

സമഗ്ര ശിക്ഷാ കേരള കോഴഞ്ചേരി ബിആര്‍സി ഭിന്നശേഷികുട്ടികള്‍ക്കായി 'സഫലമീയാത്ര'പേരില്‍  വിമാനയാത്ര സംഘടിപ്പിക്കുന്നു. ഭിന്നശേഷി കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന  27 അംഗങ്ങളാണ് യാത്ര ചെയ്യുന്നത.് ജനുവരി 12 ന് രാവിലെ 10 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാരംഭിച്ച് 10.50 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, ആരോഗ്യ വനിതാ ശിശു ക്ഷേമവകുപ്പ് മന്ത്രി വീണാജോര്‍ജ് ,  സമഗ്ര ശിക്ഷാ കേരള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുട്ടികള്‍ക്ക് യാത്രാമംഗളം നേരുന്ന ചടങ്ങ്  ജനുവരി ഒമ്പതിന് വൈകിട്ട് നാലിന് മാരാമണ്‍ മര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ നടക്കും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥി ആവും. മുന്‍ എംഎല്‍എ രാജു എബ്രഹാം, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date