Skip to main content
 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനുമായി ഹരിയാന സംസ്ഥാന ജോയിന്റ് സി.ഇ.ഒ രാജ്കുമാര്‍ കൂടിക്കാഴ്ച നടത്തുന്നു

വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന: ജോയിന്റ് സി.ഇ.ഒ സന്ദര്‍ശിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന (എഫ് എല്‍ സി) പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ഹരിയാന സംസ്ഥാന ജോയിന്റ് സി.ഇ.ഒ രാജ്കുമാര്‍ പത്തനംതിട്ട കലക്ടറേറ്റിലെ എഫ് എല്‍ സി ഹാളിലും ഇലക്ഷന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, എഫ് എല്‍ സി നോഡല്‍ ഓഫീസര്‍ കെ എസ് സിറോഷ് എന്നിവര്‍ പങ്കെടുത്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജനുവരി മൂന്നിന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴുവരെയാണ് പരിശോധന. ഇലക്ടോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 40 ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു.

date