Skip to main content

പ്രശ്‌നോത്തരി ജനുവരി 22 ന്

ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി  സംഘടിപ്പിക്കുന്നു. ജനുവരി 19 ന് ഉപജില്ലാതലത്തിലും ജനുവരി 22 ന് ജില്ലാതലത്തിലുമാണ് മത്സരം. ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍  https://forms.gle/1DV2TFaYTi5D9HVp9  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജനുവരി 15 വൈകിട്ട് അഞ്ച്. ജില്ലാതല ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 9645607918.
 

date