കരാറടിസ്ഥാനത്തിൽ ലക്‌ചർ നിയമനം
തൃശ്ശൂർ ഗവ. നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്‌ചർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്‌ചർമാരെ നിയമിക്കുന്നു. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പത്ത് ഒഴിവ് ആണുള്ളത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്.സി നഴ്‌സിംഗ് പൂർത്തീകരിച്ചിരിക്കണം. കെ.എൻ.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി ജനുവരി 13ന് രാവിലെ 11 മണിക്ക് തൃശൂർ മുളങ്കുന്നത്തുകാവിലെ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. നിയമനം ഒരു വർഷത്തേക്കോ, യോഗ്യരായ ബോണ്ടഡ് അധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതുവരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. ഫോൺ: 0487 2208205, 0487 2201366
- Log in to post comments