Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല: ബന്ധുമിത്രാദികളെ തേടുന്നു

കുഞ്ഞനംപാറ ഹൈസൻ മോട്ടോർസിന് മുന്നിൽ ജനുവരി ആറിന് രാവിലെ 05:30-ന് നടന്ന   വാഹനാപകടത്തിൽ 40 വയസ്സ് പ്രായം(പുരുഷൻ) തോന്നിക്കുന്ന ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി. ഇയാളെ ചികിത്സക്കായി തൃശ്ശൂർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 05:51 നു മരണം സ്ഥിരീകരിച്ചു.

സംഭവത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 0035/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ അല്ലെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.

ഒല്ലൂർ പോലീസ് സ്റ്റേഷൻ 0487-2459420, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ഒല്ലൂർ പോലീസ് സ്റ്റേഷൻ: 9497980552, എസ്.എച്ച്.ഒ, ഒല്ലൂർ പോലീസ് സ്റ്റേഷൻ:9497987132

date