Skip to main content

പത്താമത് സായുധസേന വെറ്ററൻസ് ദിനാഘോഷം

പത്താമത് സായുധസേന വെറ്ററൻസ് ദിനാഘോഷം ജനുവരി 14-ന് രാവിലെ പത്ത് മണിക്ക് തൃശൂർ കുട്ടനല്ലൂർ ഇ.സി.എച്ച്.എസ്  പോളിക്ലിനിക്കിൽ നടക്കും. ജനറൽ ഓഫീസർ കമാൻഡിംഗ്, കേരള & കർണാടക സബ് ഏരിയയുടെ പേരിൽ ഗോൾഡൻ പാം കാന്റീൻ (ആർമി കാന്റീൻ)യും ഇ.സി.എച്ച്.എസ് തൃശൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാർത്ഥരഹിതമായ സേവനത്തിനും ത്യാഗങ്ങൾക്കും വേണ്ടി മുൻ സൈനികർക്ക് ആദരവ് അർപ്പിക്കുകയും, ഈ ധീര സേനാനികളുടെ അടുത്ത ബന്ധുക്കളോടുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം

date