Post Category
*സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു*
ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments