Post Category
സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
ഭൂവിനിയോഗ വകുപ്പിന്റെ പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി " തളിർ 2025-26' ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2026 ജനുവരി 24-ന് ശനിയാഴ്ച) രാവിലെ 10 മുതൽ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലെ റേഡിയോ പാർക്കിലാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ എൽ.പി., യു.പി., ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 21-ന് വൈകുന്നേരം 5ന് മുൻപായി www.kslub.kerala.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഭൂവിനിയോഗ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം -33, 0471-2302231, ഇ-മെയിൽ: luc.kslub@kerala.gov.in, വെബ്സൈറ്റ്: www.kslub.kerala.gov.in.
പി.എൻ.എക്സ്. 144/2026
date
- Log in to post comments