Post Category
സ്കോൾ-കേരള ദിനാഘോഷം 13ന്
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ ആജീവനാന്ത വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലോങ്-കേരള (സ്കോൾ-കേരള) സ്ഥാപകദിനമായ ജനുവരി 13ന് സ്കോൾ ദിനമാഘോഷിക്കും. എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ് അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ മുഖ്യാതിഥിയാകും. തുടർന്ന് “ആജീവനാന്ത വിദ്യാഭ്യാസമാർഗങ്ങൾ, സാധ്യതകൾ” സെമിനാർ അസാപ് സി.ഇ.ഒ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ്. 145/2026
date
- Log in to post comments