*41-മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള ജില്ലയിൽ; മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും*
41-മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയ്ക്ക് മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്‌കൂൾ ആതിഥേയത്വം വഹിക്കും. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മേള ജനുവരി ഒൻപതിന് വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി മാർച്ച് പാസ്റ്റ്, ദീപശിഖ തെളിയിക്കൽ, പതാക ഉയർത്തൽ എന്നിവ നടക്കും. ജനുവരി 11 വരെയാണ് കായികമേള. എം.എൽ ടി. സിദ്ധിഖ് അധ്യക്ഷനാകുന്ന പരിപാടിയിൽ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, ജില്ല കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ മുഖ്യാതിഥികളാകും.
കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, കൽപ്പറ്റ നഗരസഭ കൗൺസിലർ പി.പി ബിന്ദു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി. ജയപ്രകാശ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ഗവ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ വി. പ്രദീപ്, കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആർ ജോയിന്റ് ഡയറക്ടർ കെ.ജി സിനിമോൾ, കോഴിക്കോട് ആർ.ഡി.ടി.ഇ ജോയിന്റ് ഡയറക്ടർ പി.ടി അഹമ്മദ് സെയ്‌ദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. എസ് ഷിബു, മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾന്മാരായ ജോൺസൺ ജോസഫ്, ബി.എസ് ജൗഹറലി, എം.ജെ ബിജു, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുക്കും.
ജനുവരി 11 ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ അധ്യക്ഷനാകുന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയാകും.
- Log in to post comments