Skip to main content

കുഷ്ഠരോഗ വിമുക്തദിനം 30ന് ആചരിക്കും

സാമൂഹികമായ വേർതിരിവ് അവസാനിപ്പിക്കാംമാന്യത ഉറപ്പുവരുത്താം എന്ന സന്ദേശം മുൻനിർത്തി കുഷ്ഠരോഗ വിമുക്തി ദിനം ജനുവരി 30ന് ആചരിക്കും. കുഷ്ഠരോഗ സംബന്ധമായിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാപ്തമാക്കുന്നതിന് സംസ്ഥാനത്ത് ജനുവരി 20 വരെ എൽ.സി.ഡി.സി. (അശ്വമേധം 7.0) പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൂടാതെ ജനുവരി 30 മുതൽ രണ്ടാഴ്ച നീളുന്ന ബോധവത്കരണ ക്യാമ്പയിനും (സ്പർഷ് ലെപ്രസി അവേർനെസ് ഫോർട്ട്‌നൈറ്റ്) നടക്കും.

ശരീരത്തിൽ ഉണ്ടാകുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ സ്പർശനശേഷി കുറഞ്ഞ പാടുകൾകൈകാലുകളിലെ മരവിപ്പ്പെരുപ്പ്വേദന ഇല്ലാത്ത വൃണങ്ങൾ എന്നിവ കുഷ്ഠരോഗം ലക്ഷണമാകാം. അത്തരം ലക്ഷണങ്ങൾ ഉള്ളവർപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ് എന്ന അവബോധം സമൂഹത്തിൽ ഉണ്ടാക്കണം. രോഗപരിശോധനയും ചികിത്സയും വൈകുന്നത് വൈകല്യത്തിലേക്ക് നയിക്കും. പ്രാരംഭത്തിൽ തന്നെ കണ്ടെത്തിയാൽകുഷ്ഠരോഗം പൂർണമായും ചികിത്സിച്ചുഭേദമാക്കാൻ കഴിയും. കുഷ്ഠരോഗ പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

പി.എൻ.എക്സ്. 152/2026

date