ജനങ്ങളോടൊപ്പം - കട്ടപ്പനയില്‍ 16 ന്
വില്ലേജ് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ജനങ്ങള്‍ക്ക് നേരിട്ട് നിവേദനം നല്‍കാനുമായി ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനങ്ങളോടൊപ്പം പരിപാടി കട്ടപ്പന വില്ലേജില്‍ ജനുവരി 16 വെള്ളിയാഴ്ച്ച 11 മണി മുതല്‍ നടക്കും.
നേരിട്ട് പുതിയ പരാതികള്‍ സമര്‍പ്പിക്കാനും പരിഹരിക്കപെടാത്ത പരാതികള്‍ അന്വേഷിക്കുന്നതിനും അവസരം പ്രയോജനപെടുത്താം. സേവനങ്ങള്‍ മെച്ചപെടുത്താനുള്ള അഭിപ്രായവും അറിയിക്കാം.
പൊതുജനങ്ങളുടെ അവകാശം ഉറപ്പ് വരുത്തുക, അവകാശങ്ങള്‍ ലഭ്യമാക്കുക എന്നാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി സബ് കളക്ടര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി വരുന്നു. പരാതികള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ സബ് കളക്ടറുടെ ഓഫീസിലേക്ക് നേരിട്ടെത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂമി, റവന്യു വകുപ്പ്, സര്‍ട്ടിഫിക്കേറ്റ്, കൈയേറ്റം തുടങ്ങിയ മേഖലകളില്‍ പരാതികള്‍ സമര്‍പ്പിക്കാം. നിശ്ചിത സമയത്തിനുള്ളില്‍ തുടര്‍നടപടി ഉറപ്പാക്കും.
- Log in to post comments