Skip to main content

നീന്തല്‍ മത്സരം  

 
ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 14 ന് രാവിലെ 10 ന് തൊടുപുഴ ഒളമറ്റം വൈഎംസിഎയില്‍ പ്രവര്‍ത്തിക്കുന്ന തോപ്പന്‍സ് സ്വിമ്മിങ് അക്കാഡമിയില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നു.

10 മുതല്‍ 30 വയസ് വരെയുള്ള വിഭാഗത്തിലാണ് മത്സരം. ഇടുക്കി ജില്ലയില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം.  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ dsjoidukki2@gmail.com എന്ന മെയിലിലേക്ക് ജനുവരി 13ന് വൈകിട്ട് 5 ന് മുമ്പ് പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍ എന്നീ വിവരം നല്‍കി രജിസ്റ്റര്‍ ചെയ്യണം.

വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും. വയസ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും, വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍/കോളേജ് ഐ.ഡി കാര്‍ഡും മത്സര സമയം കൈവശം ഉണ്ടായിരിക്കണം.

 

--

date