Skip to main content

ക്ലസ്റ്റര്‍ തല ഫുട്‌ബോള്‍ മേള നടത്തി 

ഇന്‍സാറ്റ് കോരങ്ങാടിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്ര ഇന്റര്‍ ക്ലബ് ക്ലസ്റ്റര്‍ തല ഫുട്‌ബോള്‍ മത്സരം താമരശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് ഏലിയമ്മ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അഷറഫ് കോരങ്ങാട്, അമീര്‍ ഇന്‍സാറ്റ്, സഹില്‍ പാവണ്ടൂര്‍, ഐശ്വര്യ, സാബിത്ത് മായനാട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം ട്രോഫികള്‍ വിതരണം ചെയ്തു.  ബ്രദേഴ്‌സ് പുളിക്കടവ് വിന്നേഴ്‌സും ദിശ തേക്കും തോട്ടം റണ്ണേഴ്‌സപ്പുമായി.
 

date