Skip to main content
‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്' ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി നിർവഹിക്കുന്നു

'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്' ജില്ലാതല ഉദ്ഘാടനം

 

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി നിർവഹിച്ചു.
സരോവരം ബയോ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി ജെ സോണി അധ്യക്ഷയായി. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി അബ്‌ദുൽ സലാം മുഖ്യാതിഥിയായി. ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിന പി ത്യാഗരാജ്, കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സി പ്രതിഭ, ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട് സി രജനി, ഡോ.  സുഗേഷ്, ഡോ. ഹരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൂംബ ഡാൻസും യോഗ ക്ലാസും സംഘടിപ്പിച്ചു.

date