Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി/എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍  /അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്‌സ് ആന്‍ഡ്  കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍  ഡിഗ്രിയും / അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /ഇലക്ട്രോണിക്‌സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷനുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. ജനുവരി 19 ന് രാവിലെ 10ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും  ആധാര്‍കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710.
 

date