*സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിന് ജില്ലയിൽ ആവേശോജ്വല സ്വീകരണം* - *നാളെ പൂരനഗരിയിലെത്തും*
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാമ്പ്യൻമാർക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പ് ഘോഷയാത്രയായി ജില്ലയിൽ എത്തി. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വർണക്കപ്പിന് ജനപങ്കാളിത്തത്തോടെയുള്ള ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങോടെയാണ് ജില്ലയിലെ ഔദ്യോഗിക സ്വീകരണം ആരംഭിച്ചത്. പൊതുയോഗം സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു.
ചാലക്കുടി സൗത്ത് സർവീസ് റോഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, സ്കൗട്സ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് എത്തിച്ചത്. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കെ.കെ.ടി.എം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണലൂർ നിയോജക മണ്ഡലത്തിലെ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് സ്കൂൾ,
കുന്നംകുളം നിയോജക മണ്ഡലത്തിലെ ഗവൺമെന്റ് വൊക്കേഷണൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചേലക്കര നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് എസ്.എം.ടി. എച്ച്.എസ്.എസ് ചേലക്കര എന്നിവിടങ്ങളിലായാണ് സ്വർണ്ണകപ്പുമായി പര്യടനം നടത്തിയത്. പര്യടനത്തിന് ശേഷം വടക്കാഞ്ചേരി സബ് ട്രഷറിയിൽ എത്തിച്ച സ്വർണ കപ്പിൻ്റെ പര്യടനം ഇന്ന്( ജനുവരി 13 ന്) വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിക്കും.
തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments