Skip to main content

'സവിശേഷ' സംസ്ഥാനതല ഭിന്നശേഷി സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗ്ഗോത്സവം 'സവിശേഷ- Carnival of the Different' യില്‍ പങ്കെടുക്കാന്‍ ഭിന്നശേഷി കായിക പ്രതിഭകള്‍ക്ക് അവസരം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി കായിക മേളകളില്‍ ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കും, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അപേക്ഷിക്കാം. കൂടാതെ ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്കും ഈ മേളയില്‍ പങ്കെടുക്കാം.
മത്സര നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് അത്ലറ്റിക്സ് വിഭാഗത്തില്‍ പരമാവധി രണ്ട് ഇനങ്ങളില്‍ മാത്രമേ മത്സരിക്കാന്‍ അനുവാദമുള്ളൂ. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 400 മീറ്റര്‍ ഓട്ടം, ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്വാര്‍ഫ് (
Dwarf) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഷോട്ട്പുട്ടില്‍ മാത്രമായിരിക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
താല്‍പ്പര്യമുള്ള കായിക താരങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി 14-ന് മുമ്പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ dcpkdsid@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കും അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 9633902878 എന്ന നമ്പറില്‍ ലഭിക്കും.

date