Skip to main content

തുല്യതാവിദ്യാഭ്യാസത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിലേക്ക് : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ച് സാക്ഷരതാമിഷൻ

കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുല്യതാവിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയ പഠിതാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അവസരം ഒരുക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വേണ്ടി വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജിന്റെ സാന്നിധ്യത്തിൽ രജിസ്ട്രാർ ഡോ. ബിജു ആർ ഐയും സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിക്ക് വേണ്ടി ഡയറക്ടർ എ ജി ഒലീനയും ബിരുദ ഡിപ്പോമ കോഴ്സുകളുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാക്ഷരതാപ്രസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന ചരിതൃപരമായ ഈ സംരംഭംസംസ്ഥാനത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുമെന്ന് വി സി അഭിപ്രായപ്പെട്ടു.

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പ്രശാന്ത് പിഡോ. എം ജയപ്രകാശ്ഡോ. സി ഉദയകലഡോ. എ ബാലകൃഷ്ണൻഅഡ്വ. ജി സുഗുണൻശ്രീ. ഹരിദാസ് പിഅക്കാദമിക് കോ-

ഓർഡിനേറ്റർമാരായ രമേഷ്ചന്ദ്രൻ എൻരജിലാൽ ബി ആർഡോ. നിസാർ എ സിഷ്വാമിൻ എസ്ഡോ.മുഹ്സിന താഹസാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിജോ പി ജോർജ്ജ്അസിസ്റ്റന്റ് പ്രൊജക്‌സ് കോ-ഓർഡിനേറ്റരമാരായ ഡോ. പി മുരുകദാസ്ശ്രീജൻ ടി വിജില്ലാതല പ്രൊജക്ട് കോ-ഓർഡിനേറ്റർമാരായ ശ്യാംലാൽ വി വികെ വി രതീഷ്എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 162/2026

date