Post Category
ആയ തസ്തികയില്‍ താല്‍ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'ആയ' തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19 വൈകിട്ട് നാല് മണി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 വയസിനു മുകളില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9497727049 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ)
date
- Log in to post comments