Post Category
സന്നദ്ധ സംഘടനകളുടെ ഒത്തുചേരലും സെമിനാറും
ജില്ലാ ഭരണകൂടം, നബാര്‍ഡ്, വൊസാര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പ്രധാന സന്നദ്ധ സംഘടനാ പ്രതിനിധികളുടെ ഒത്തുചേരലും ആനുകാലിക വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച (17) രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസന പ്രക്രിയയില്‍ എന്‍ജിഒകളുടെ പങ്ക്, ജില്ലയിലെ ടൂറിസം മേഖലയിലെ ഉപജീവന സാധ്യതകള്‍, നബാര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതികളും പരിപാടികളും എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടത്തുക.
date
- Log in to post comments