Skip to main content

മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു

മലയാള ഭാഷയില്‍ പ്രാവീണ്യം കുറഞ്ഞവര്‍ക്ക് ആധികാരികമായി മലയാളം പഠിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങിയത്. 6 മാസം വീതമുള്ള രണ്ട് ഘട്ടമായിട്ടാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.

'പച്ച മലയാളം' എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഭാഷാപഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും സ്‌കൂള്‍ കോളജ് തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും ചേരാം. അടിസ്ഥാന കോഴ്സിന് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 4000 രൂപയാണ് ഫീസ്.  രജിസ്ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയാകണം. ഇടുക്കി ജില്ലയില്‍ മൂന്നാര്‍, വണ്ടിപ്പെരിയാര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ഉണ്ടാകും.

തൊടുപുഴ എപിജെ എച്ച് എസ് എസ് ല്‍ ആരംഭിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ സമ്പര്‍ക്ക പഠന ക്ലാസ്സുകളുടെ ഉദ്ഘാടനം സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം നിര്‍വ്വഹിച്ചു. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ബെന്നി ജോണ്‍, ഷൈനമ്മ രാജു, അധ്യാപിക ദീപ എന്നിവര്‍ സംബന്ധിച്ചു.

date