അസാപ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയര്‍ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്സ് എന്‍എസ്ഡിസി / സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ / അസാപ് കേരള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്‌സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999667,9895967998 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://forms.gle/THbV5Su474kNiTpCA.
- Log in to post comments