Skip to main content

കേരള വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍

 
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഒരു റീഡിങ്ങിന്  15/ രൂപ പ്രകാരം മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് പീരുമേട്,   പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കുമിളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി 15 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രവൃത്തി ദിനങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04862 222904.  
 

date