Skip to main content

സാക്ഷരതാ പരീക്ഷ ജനുവരി 25 ന്

ജനുവരി 25 ന് നടക്കുന്ന സാക്ഷരതാ പരീക്ഷക്ക് ജില്ലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന തമിഴ് മേഖലകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മേഖലാ തലത്തില്‍ പരിശീലനം നല്‍കി. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ അടിമാലി , മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍. ദേവികുളം, മാങ്കുളം, രാജകുമാരി പഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുത്തു മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ലക്ഷ്മി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, വിനു പി ആന്റണി, ഡെയ്സി ജോസഫ്, ഏലിയാമ്മ ജോയി എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്‍കി.

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരത മിഷന്‍ ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ 6000 നിരക്ഷരരെ മലയാളത്തില്‍ സാക്ഷരരാക്കും.

date