ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ടി മുരളിയുടെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു.
ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി, പാലം നിർമ്മാണം, ടൂറിസം പദ്ധതികള്‍, എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതികൾ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. വിവിധ റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കുന്നതിനെ സംബന്ധിച്ചും, കുടിവെള്ള പ്രശ്നം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളിൽ അടിയന്തര നടപടികളുണ്ടാവണമെന്നും യോഗം ബന്ധപ്പെട്ടവരോട് നിർദേശിച്ചു. നവകേരള മിഷന്‍, ആര്‍ദ്രം മിഷന്‍, വിദ്യാകിരണം, ലൈഫ് മിഷന്‍, മാലിന്യമുക്ത നവകേരളം എന്നിവയുടെ പ്രവര്‍ത്തന പുരോഗതിയും വിവിധ വകുപ്പുകളുടെ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഇ.ടി ടൈസൺ മാസ്റ്റർ, കെ.കെ രാമചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.ഡി ജോസഫ്, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി, മന്ത്രി കെ രാജന്റെ പ്രതിനിധി, മന്ത്രി ആർ ബിന്ദുവിന്റെ പ്രതിനിധി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments