Skip to main content

’അക്ഷരോന്നതി’ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം 19ന് മന്ത്രി എ കെ ശശീന്ദ്രന് നിർവഹിക്കും

 

സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ ഉന്നതികളിൽ വായന സംസ്കാരം വളർത്തുന്നതിനായി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം ജനുവരി 19ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിർവഹിക്കുമെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. ജില്ലയിൽ പട്ടികവർഗ ഉന്നതികളിലായി സ്ഥിതി ചെയ്യുന്ന 11 സാമൂഹിക പഠനമുറികളിലും അഞ്ച് പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലുമുള്ള 16 ലൈബ്രറികളിലേക്കായി ശേഖരിച്ച 16,000 പുസ്തകങ്ങൾ ചടങ്ങിൽ മന്ത്രി കൈമാറും.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, അസിസ്റ്റന്റ് ഡയറക്ടർ കെ വി രവികുമാർ, ആർ.ജി.എസ്.എ ജില്ലാ പ്രൊജക്റ്റ് മാനേജർ എം എസ് വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് എക്സ്പേർട്ട് വി കെ അഞ്ജന, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ആർ സിന്ധു, സജീവൻ, വി ടി ഷീബ, രൂപേഷ് കുമാർ, ആർ.ജി.എസ്.എ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date