പാലിയേറ്റീവ് വാരാഘോഷം: വിവിധ പരിപാടികൾ സംഘടിപ്പിക്കും
ജനുവരി 15 മുതൽ 22 വരെ നടക്കുന്ന പാലിയേറ്റിവ് വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗൃഹ സന്ദർശനം, രോഗി-ബന്ധു സംഗമം, മികച്ച പ്രവർത്തനങ്ങൾ നടത്തിയ എൻ.ജി.ഒകളെ ആദരിക്കൽ എന്നിവ ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും സംഘടിപ്പിക്കും.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, ജില്ലാ പ്ലാനിങ് ഓഫീസർ പി ആർ രത്നേഷ്, അഡിഷണൽ ഡി.എം.ഒ ഡോ. വി പി രാജേഷ്, ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ്, കുടുംബശ്രീ എ.ഡി.എം സി ജുബിനു, പാലിയേറ്റിവ് കെയർ ജില്ലാ കോഓഡിനേറ്റർ ഹരിദാസ്, തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ സരുൺ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസറുടെ പ്രതിനിധികൾ, ആർ.ജി.എസ്.എ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments