Skip to main content

പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന; അവലോകനം നടത്തി

 

പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന പദ്ധതിയുടെ ജില്ലാ തല അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി ഡി.സി.സി.ഡി ഡയറക്ടര്‍ ഡോ. ഫെമിന അവലോകനം നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായ വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ പ്രവര്‍ത്തന പുരോഗതി അവതരിപ്പിച്ചു.

കാര്‍ഷിക ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, വിള വൈവിധ്യവല്‍ക്കരണവും സുസ്ഥിര കൃഷിരീതികളും സ്വീകരിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിന് ശേഷമുള്ള സംഭരണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഎം ധന്‍-ധാന്യ കൃഷി യോജനയ്ക്ക് കീഴിലുള്ള വികസന കാര്‍ഷിക ജില്ലകളുടെ വികസനം, പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ കാര്‍ഷിക മേഖലയെ മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ഒരു ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണ്. നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍  കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്,  വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ്, സഹകരണ മന്ത്രാലയം, ജലവിഭവ വകുപ്പ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, ഗ്രാമവികസന വകുപ്പ,് ഭൂരേഖ വകുപ്പ് / ഭൂവിഭവ വകുപ്പ് , നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം എന്നിവയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, പ്രിന്‍സിപ്പാൾ കൃഷി ഓഫീസര്‍ കെ. രാഘവേന്ദ്ര, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എന്‍.കെ സന്തോഷ്, ഡയറി ഡി.ഡി കെ. ഉഷാദേവി, ഫിഷറീസ് ഡി.ഡി കെ.എ ലബീബ്, ആത്മ പി.ഡി കെ. അനന്ത, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാർ, വാട്ടര്‍ മാനേജ്‌മെന്റ്  ഡി.ഡി.എ ഇന്‍ചാര്‍ജ്ജ് ജി. നിഷ, ഹോര്‍ട്ടികള്‍ച്ചര്‍ ഡിഡി.എ ഇന്‍ചാര്‍ജ്ജ് ടി. വിനോദ് കുമാര്‍, എന്‍.ഡബ്ല്യു.ഡി.പി.ആര്‍.എ ഡി.ഡി.എ ഇന്‍ചാര്‍ജ്ജ് ഡി.എല്‍ സുമ, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ്. തിപ്പേഷ്,  എ.എ.ഇ (കൃഷി) എന്‍. സുഹാസ്, കെ.വി.കെ എസ്.എം.എസ് ഡോ. ബെഞ്ചമിന്‍ , സ്‌കില്‍ കോര്‍ഡിനേറ്റര്‍ എം.ജി നിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date