Skip to main content

ജില്ലാതല അറിയിപ്പുകള്‍

2

ചരിത്ര ക്വിസ്: ഫൈനൽ മത്സരം 16 ന്

സംസ്ഥാന പുരാരേഖാ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസിൻ്റെ ഫൈനൽ മത്സരം ജനുവരി 16 ന്  രാവിലെ 10 മണിക്ക് കണ്ണൂർ സെന്റ്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഉച്ചക്ക് 12 മണിക്ക് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവ്വഹിക്കും.
 തുടർന്ന് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി മന്ത്രി കണ്ണൂരിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയോടൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / പ്രസ്തുത ട്രേഡില്‍ എന്‍.ടി.സി/എന്‍. എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 17 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി അഗദതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജനുവരി 15 ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സൗജന്യ വെരിക്കോസ് വെയിന്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ഡോപ്ലര്‍ സ്‌കാനിങ്ങും നടത്തുന്നു. ഫോണ്‍: 0497 2706666, 8722088306

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ 

അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ വാരാന്ത്യ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999712

മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍, ജൂനിയര്‍ ക്ലിനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 21 ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. ബി.ഇ/ ബി.ടെക്സ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/ എം.എസ് / എം.എസ്.സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ പാസായവര്‍ക്ക് ജൂനിയര്‍ ക്ലിനിക്കല്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗിലോ മെഡിക്കല്‍ ഇലക്ട്രോണിക്സിലോ ഡിപ്ലോമ നേടിയവര്‍ക്ക് ബയോമെഡിക്കല്‍ ടെക്നീഷ്യന്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് സൂപ്രണ്ടിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in ല്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തതും അഞ്ച് മുതല്‍ ഏഴ് പേര്‍ക്ക് ഇരിക്കാവുന്നതുമായ വെള്ളയോ ലൈറ്റോ കളറുള്ള കേടുപാടുകളില്ലാത്ത വാഹനമാണ് ആവശ്യം. ക്വട്ടേഷനുകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ജനുവരി 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ലഭിക്കണം. 

ലേലം

കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ കശുമാവുകളില്‍ നിന്നും ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 19 ന് രാവിലെ 11 മണിക്ക് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 04972781316

കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍നിന്നും ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 19 ന് രാവിലെ 11.30 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 04972781316

date