Skip to main content

ചെയിൻ സർവേ പരിശീലനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം/കോട്ടയം/കോഴിക്കോട്/കണ്ണൂർ ജില്ലകളിലെ ഗവ. ചെയിൻ സർവെ സ്കൂളിൽ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവെ (ലോവർ) ക്ലാസിലെ നിലവിലുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവേ ഡയറക്ടറാഫീസിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.dslr.kerala.gov.in, ഫോൺ: 0471 2337810.

പി.എൻ.എക്സ്. 183/2026

date