നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിനു കീഴിലെ പൈവളികെ, മീഞ്ച, എന്മകജെ, വോര്‍കാടി എന്നീ പഞ്ചായത്തുകളിലെ കര്‍മ്മസേന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പൈവളികെ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഹാളില്‍ നടന്നു. മഞ്ചേശ്വരം നിയോജക മണ്ഡലം ചുമതലയുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം നിയോജക മണ്ഡലം ചുമതലയുള്ള നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍ സി.രാജാറാമ, കില തിമറ്റിക് എക്‌സ്‌പെര്‍ട്ട് എ.അനില എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാ കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പരിപാടി വിശദീകരിച്ചു. പഞ്ചായത്ത് അംഗം യശോദ പഞ്ചായത്തുകളിലെ ചുമതലയുള്ള പഞ്ചായത്ത് തല നിര്‍വ്വഹണ സമിതി അംഗങ്ങളായ ദാസപ്പ ഷെട്ടി, അഹമ്മദ് ഹുസൈന്‍, ബ്ലോക്ക് കൃഷി ഓഫീസര്‍ അജയന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രകല എന്നിവര്‍ സംസാരിച്ചു. അറുപത് കര്‍മ്മ സേന അംഗങ്ങള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments