Skip to main content

തദ്ദേശ ദിനാഘോഷം 2026: പൊതുജനങ്ങള്‍ക്ക് ലോഗോ തയ്യാറാക്കാം.

ഫെബ്രുവരി 18, 19 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍  നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'-ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഔദ്യോഗിക ലോഗോ തയ്യാറാക്കി നല്‍കാന്‍ അവസരം. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറില്‍  കളര്‍ പ്രിന്റ് ചെയ്ത ശേഷം സീല്‍ ചെയ്ത കവറില്‍ ജനുവരി 20ന് വെകീട്ട് നാലിനകം തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
കവറിന് പുറത്ത് 'തദ്ദേശ ദിനാഘോഷം 2026 - ലോഗോ' എന്ന് രേഖപ്പെടുത്തണം. മികച്ച എന്‍ട്രിയ്ക്ക് ആകര്‍ഷകമായ സമ്മാനവും ക്യാഷ് അവാര്‍ഡും നല്‍കും. എന്‍ട്രികള്‍ അയക്കേണ്ട വിലാസം. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സ്വരാജ് ഭവന്‍, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, നന്ദന്‍കോട്, തിരുവനന്തപുരം- 695003.

 

date