Post Category
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കായിക താരങ്ങളെ ആദരിക്കുന്നു
2025 ഏപ്രില്‍ മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളിലെ ജേതാക്കളെയും പങ്കെടുത്തവരുമായ ജില്ലയിലെ കായിക താരങ്ങളെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആദരിക്കുന്നു. ജനുവരി 24നാണ് പരിപാടി. അസോസിയേഷന്‍ മത്സരം, സ്‌കൂള്‍സ്, കോളേജ് മത്സരങ്ങളില്‍ ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് അര്‍ഹരായവര്‍ പേര് വിവരങ്ങള്‍, പങ്കെടുത്ത മത്സര വിഭാഗം, ഫോണ്‍ നമ്പര്‍, എന്നിവ രേഖപ്പെടുത്തി ദേശീയ മത്സര പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സ്വയം സാക്ഷ്യപ്പെടുത്തി മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ജനുവരി 20നകം ലഭ്യമാക്കണം. ഫോണ്‍-9895587321. 9495243423.
date
- Log in to post comments