Skip to main content

സ്പര്‍ശ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

വിമുക്തഭട ദിനാചരണത്തിന്റെ ഭാഗമായി ഡി.എസ്.സി. സെന്റര്‍, ഇ.സി.എച്ച്.എസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ പാരിഷ് ഹാളില്‍ സ്പര്‍ശ് ഔട്ട്‌റീച് പ്രോഗ്രാം നടന്നു. സേനാ മെഡല്‍ ജേതാവായ റിട്ടയേര്‍ഡ് കേണല്‍ എസ്.എം. ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു.29 കേരള എന്‍.സി.സി ബറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ ഡി.പി.സിങ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സേനയില്‍ നിന്നും വിരമിച്ച രണ്ടു മുതിര്‍ന്ന പൗരന്മാരെയും രണ്ട് ആശ്രിതരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ കെ.എം സുരേഷ്, റിട്ടയേര്‍ഡ് കേണല്‍ ബി.സി. കുട്ടി, റിട്ടയേര്‍ഡ് കേണല്‍ പി.എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. സ്പര്‍ശ് സംബന്ധമായ സംശയ നിവാരണത്തിനായി ജില്ലാ സൈനിക ക്ഷേമ ഓഫിസിലെയും വിവിധ ആര്‍മി റെക്കോര്‍ഡ് ഓഫിസുകളിലെയും  പ്രതിനിധികള്‍ പങ്കെടുത്തു.

date