Post Category
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാതല വായനമത്സര വിജയികളെ പ്രഖ്യാപിച്ചു
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനുവരി പത്തിന് മലപ്പുറം എ.യു.പി സ്കൂളില്‍ നടത്തിയ ജില്ലാതല എല്‍.പി, യു.പി, വനിത വായനമത്സര വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിവര്‍.
എല്‍.പി വിഭാഗം-സി.എ നീരജ് (ജി.എം.എല്‍.പി സ്കൂള്‍ തവനൂര്‍), ടി.പി മുഹമ്മദ് റംസാന് (ജി.എല്‍.പി സ്കൂള്‍ ബി.പി അങ്ങാടി), ടി. ആദര്‍ശ് (ജി.എച്ച്.എസ് അഞ്ചച്ചവിടി).
യു.പി വിഭാഗം- എന്‍.പി മയൂഖ (എ.യു.പി സ്കൂള്‍ ചെമ്പ്രശ്ശേരി), സി.കെ അയാന് (എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി), പി.ആര് സാരംഗ് (എ.യു.പി സ്കൂള്‍ തൃപ്പനച്ചി).
വനിത വിഭാഗം- സി. ഗിരിജ(വി.ടി.ബി ഏറാടി സ്മാരക ഗ്രന്ഥാലയം ആന്‍ഡ് വായനശാല, വാഴയൂര്‍), ഇ.കെ അശ്വതി (എ.വി.ആര്.എ സുബ്രഹ്മണ്യന് എമ്പ്രാന്തിരി വായനശാല അരിയല്ലൂര്‍),വിജിത വിവേക് (യുവചേതന വായനശാല മരുതന്‍ചിറ).
date
- Log in to post comments