Skip to main content

ഔട്ട്‌സൈഡ് ജോബ് ഡ്രൈവ് രജിസ്‌ട്രേഷന്‍

ഔട്ട്‌സൈഡ് ജോബ് ഡ്രൈവ് രജിസ്‌ട്രേഷന്‍

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാസര്‍കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 17ന് ശനിയാഴ്ച കുമ്പളയില്‍ ജോബ് ഡ്രൈവ്
സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലും സമീപ ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാ പനങ്ങള്‍, സര്‍വീസ് മേഖലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ ജോബ് ഡ്രൈവ്. വിവിധ യോഗ്യതയും പ്രാവീണ്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും. ഇപ്പോള്‍ ഒഴിവുകള്‍ ഉള്ള തൊഴില്‍ദായകര്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടാം. ജോബ്‌ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദായകര്‍ തങ്ങളുടെ കമ്പനിയുടെ പേര്, ഒഴിവുകളുടെ വിശദാംശങ്ങള്‍, പ്രവര്‍ത്തന മേഖല, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ സഹിതം  9207155700-ല്‍ ലോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി https://linktr.ee/employabilitycentreksd ലിങ്കില്‍ ക്ലിക്ക്‌ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്താനും നിയമിക്കാനും ഈ ജോബ് ഡ്രൈവ് സഹായകരമായിരിക്കും.

date