Skip to main content

പരിസ്ഥിതി സെമിനാറും ക്വിസ് മത്സരവും

കോട്ടയം: നവകേരളം കർമപദ്ധതി-രണ്ട് ഹരിതകേരളം മിഷന്റെ ഭാഗമായി ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ ജനുവരി 24 ന് പരിസ്ഥിതി സെമിനാർ നടത്തും.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടക്കുന്ന സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ആമുഖപ്രഭാഷണം നടത്തും.

സെമിനാറിന് മുന്നോടിയായി ജനുവരി 20ന് നാട്ടകം ഗവൺമെന്റ് കോളജിൽ ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങൾ നടത്തും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാം.യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് ക്വിസ് മത്സരം. ഇതിനോടൊപ്പം ജില്ലയിലെ ഹരിതകർമ സേനാംഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക ഹരിത പ്രശ്നോത്തരിയും നടത്തും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 17ന് ഉച്ചകഴിഞ്ഞ്് രണ്ടിന് മുൻപായി രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷൻ ലിങ്കുകൾ:
വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം- https://forms.gle/yR6cZjHNZwUtb8J68,
ഉപന്യാസ മത്സരം- https://forms.gle/OntGRSelFQTjuKmc6
ഹരിതകർമ സേനാ ക്വിസ- https://docs.google.com/forms/d/e/1FAIpQLSc8WnxAwodndVhodKRKP9fbc
964553447819, 9048538553, 9995811990 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം.

date