ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം 16-ന്
കോട്ടയം: ലോക മണ്ണ് ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജനുവരി 16ന് രാവിലെ 10.30ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ണ് പര്യവേക്ഷണ വകുപ്പിന്റെയും കാർഷികവികസന കാർഷികക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. സോയിൽ സർവ്വേ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു ഭാസ്‌കർ പദ്ധതി വിശദീകരിക്കും. ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇൻഫിൽട്രേഷൻ റിപ്പോർട്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ്ജ് നിർവഹിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ് മണ്ണുദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ മത്സരവിജയികൾക്ക് സമ്മാനദാനങ്ങൾ നൽകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചെറിയാൻ കെ. ജോസ്, ജിനി സിജു, ജിജി സുരേഷ്, ജീന സിറിയക്, ഒ.ആർ. വിജേഷ് , ബിനു ജോസ് എന്നിവർ സോയിൽ ഹെൽത്ത് കാർഡ് വിതരണം നടത്തും. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പ്രൊഫസർ ഡോ. എം.എസ്. ശൈലജകുമാരി, ജില്ലാ സോയിൽ സർവ്വേ ഓഫീസർ നിത്യ ചന്ദ്രൻ എന്നിവർ സെമിനാർ നയിക്കും. ജില്ലാ സോയിൽ സർവ്വേ അസിസ്റ്റന്റ്് ഡയറക്ടർ എൻ.വി. ശ്രീകല, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ഡോ. അനു മേരി ഫിലിപ്പ് എന്നിവർ പങ്കെടുക്കും.
- Log in to post comments