ജില്ലാതല അറിയിപ്പുകള്‍
കേരള ചരിത്ര ക്വിസ് മെഗാഫൈനല്‍ 16 ന്
കേരള ചരിത്ര ക്വിസിന്റെ സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരം ജനുവരി 16 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷയാകും. എം.പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചലച്ചിത്ര സീരിയല്‍ താരം നിഷ സാരംഗ് വിശിഷ്ട സാന്നിധ്യമാകും.
സൈക്യാട്രിസ്റ്റ് നിയമനം
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ഡി/ ഡി.എന്‍.ബി/ ഡി.പി.എം യോഗ്യതയുള്ളവര്‍ ജനുവരി 19 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലെ 115-ാം നമ്പര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04972734343
ഗവ ഐ.ടി.ഐ കോഴ്സുകളില്‍ പ്രവേശനം
കണ്ണൂര്‍ വനിത ഗവ ഐ.ടി.ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഏ സി മെക്കാനിക്ക് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം മുതല്‍ ക്ലാസ്സ് യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8921512459.
അഭിമുഖം മാറ്റി
നാറാത്ത് ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവറുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന അഭിമുഖവും എഴുത്തുപരീക്ഷയും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമില്‍ പുതുതായി ആരംഭിക്കുന്ന കഫറ്റീരിയയിലെ അടുക്കളയിലേക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ഉപകരണ നിര്‍മാതാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 20 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോണ്‍: 0497 2746141
- Log in to post comments