Skip to main content

നവീകരിച്ച പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു

 

നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരിച്ച പുത്തന്‍കുളം കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. മണ്ഡലത്തിലെ ജലാശയങ്ങളെ സംരക്ഷിക്കുന്നതിനും ജല സംഭരണശേഷി കൂട്ടുന്നതിന്റെയും ഭാഗമായി 13 ലധികം കുളങ്ങളുടെ പ്രവൃത്തി നടന്നുവരുകയാണ്. കൂടുതല്‍ ജലാശയങ്ങള്‍ കണ്ടെത്തി സംരക്ഷിക്കാനുള്ള പ്രവര്‍ത്തങ്ങളും നടത്തുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്, ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവരാണ് പ്രവൃത്തി നിര്‍വഹിച്ചത്. 

പഞ്ചായത്തംഗം ടി അഷിത്ത് അശോകന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്ത് മാസ്റ്റര്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി രമേശന്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എം.വി സുരേഷ്, പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, ടി കമ്മാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
(പടം)

date