Skip to main content

സ്‌കൂള്‍ പൂന്തോട്ട -പച്ചക്കറിത്തോട്ട മത്സരം  ചാല ചിന്മയ വിദ്യാലയവും കുറ്റിക്കകം സൗത്ത് എല്‍.പിയും വിജയികള്‍

 

ജില്ലാ അഗ്രി ഹോര്‍ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി മൂന്ന് വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയം ഒന്നാംസ്ഥാനം നേടി. പയ്യാമ്പലം ഗേള്‍സ് ജി വി എച്ച് എസ് എസ് രണ്ടും കണ്ണൂര്‍ സെന്റ് തെരേസാസ് ഗേള്‍സ് എച്ച് എസ് എസ് മൂന്നാംസ്ഥാനവും നേടി. പച്ചക്കറിത്തോട്ട മത്സരത്തില്‍ കുറ്റിക്കകം സൗത്ത് എല്‍.പി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. എസ്.എന്‍ ട്രസ്റ്റ് എച്ച് എസ് എസ് രണ്ടും അഴീക്കോട് എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി.

കണ്ണൂര്‍ നോര്‍ത്ത്, സൗത്ത്, പാപ്പിനിശേരി, തളിപ്പറമ്പ് സബ് ജില്ലകളിലെ പത്ത് സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചാല വെള്ളൂരില്ലം എല്‍.പി സ്‌കൂളില്‍ നിന്നാരംഭിച്ച വിധി നിര്‍ണയ സമിതിയുടെ പരിശോധന ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഗീത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപിക സജിത അധ്യക്ഷയായി. ഇ.ടി സാവിത്രി, പി ടി എ പ്രസിഡന്റ് നിഷാന്ത്, വല്ലത്തില്‍ ഗോവിന്ദന്‍, ജനു, തലശ്ശേരി കൃഷി ഓഫീസര്‍ ജീവാനന്ദ്, പി.കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

date