Skip to main content

കുടിശ്ശിക നിവാരണം

കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ അംശാദായം യഥാസമയം ഒടുക്കാത്തതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരം. പത്ത് വര്‍ഷം വരെ കുടിശ്ശിക ഉള്ളവര്‍ക്ക് ഫെബ്രുവരി രണ്ടിനുള്ളില്‍ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ആലപ്പുഴ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജില്ലാ ഓഫിസില്‍  അംഗത്വം പുതുക്കാന്‍  എത്തി ചേരുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പ് കൂടി ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 0477-2964923.

date