Skip to main content

ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ വ്യവസായ മേഖലയിലെ ഫാകടറി തൊഴിലാളികള്‍ക്കായി  ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല ജനുവരി 16 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണിവരെ  ആലപ്പുഴ  കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ സംഘടിപ്പിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ   അധ്യക്ഷത  വഹിക്കും. പരിശീലനപരിപാടിയില്‍ ഫാക്ടറീസ് ആക്ട് 1948 ആന്‍ഡ് റൂള്‍സ് 1957, തൊഴിലിടങ്ങളിലെ സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

date