Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, ഡിപ്ലോമ ഇൻ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം 2025 ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കാക്കനാട് ചെമ്പുമുക്ക് സ്വദേശി പിയു നൗഷാദ് ഒന്നാം റാങ്കും മലപ്പുറം നല്ലംതണ്ണി തെച്ചിയോടൻ വീട്ടിൽ ഷാനവാസ് ടി. എച്ച് രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല പാങ്ങോട്  സായ് കൃഷ്ണയിൽ സന്ധ്യാ നവീൻ മൂന്നാം റാങ്കും നേടി. ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഈവനിംഗ് കോഴ്‌സിന്റെ പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു.

പി.എൻ.എക്സ്. 198/2026

date