Skip to main content

ഇറ്റ്ഫോക് : സംഘാടക സമിതി രൂപീകരിച്ചു

കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന പതിനാറാമത് ഇറ്റ്ഫോക്കിന്റെ സംഘാടക സമിതി രൂപീകരിച്ചു. അക്കാദമിയിൽ നടന്ന സംഘാടക  സമിതി രൂപീകരണ യോഗം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻപ്രതിപക്ഷ നേതാവ് വി.ഡി സതീശൻകേന്ദ്രമന്ത്രി സുരേഷ് ഗോപി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  എന്നിവർ മുഖ്യ രക്ഷാധികാരികളായും ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ചെയർപേഴ്സണായും അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ജനറൽ കൺവീനറായും അഡ്വക്കേറ്റ് വി.ഡി പ്രേമപ്രസാദ്ഡോ.എം.എൻ.വിനയകുമാർ എന്നിവർ കൺവീനറും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചത്. അക്കാദമി നിർവ്വാഹക സമിതി അംഗം ജോൺ ഫെർണ്ണാണ്ടസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ സംഘാടക സമിതി രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ.വി.ഡി.പ്രേമപ്രസാദ്പ്രസിഡണ്ട് ഡോ.ഷീല വിശ്വനാഥൻ എന്നിവർ സംസാരിച്ചു. അക്കാദമി നിർവ്വാഹക സമിതി അംഗം സഹീർ അലി സ്വാഗതവും ഫെസ്റ്റിവൽ കോർഡിനേറ്റർ  ജലീൽ ടി കുന്നത്ത് നന്ദിയും പറഞ്ഞു

പി.എൻ.എക്സ്. 203/2026

date