Post Category
മേല്‍മുറി സബ് പോസ്റ്റ് ഓഫീസ് സമ്പൂര്‍ണ്ണ ഡിപ്പാര്‍ട്ട്മെന്റല്‍ സബ് പോസ്റ്റ് ഓഫീസായി ഉയര്‍ത്തി
മേല്‍മുറി പ്രദേശത്തെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ പൂക്കോട്ടൂര്‍ സബ് പോസ്റ്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മേല്‍മുറി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സമ്പൂര്‍ണ്ണ ഡിപ്പാര്‍ട്ട്മെന്റല്‍ സബ് പോസ്റ്റ് ഓഫീസായി ഉയര്‍ത്തി. ജനുവരി 19 മുതല്‍ പുതിയ ഓഫീസ് വലിയാട്ടുപടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. 676514 എന്നാണ് പുതിയ പിന്‍കോഡ്. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. നിലവില്‍ മേല്‍മുറി ബ്രാഞ്ച് ഓഫീസിലുള്ള എല്ലാ നിക്ഷേപ അക്കൗണ്ടുകളും (സേവിങ്സ്, ആർ.ഡി, ടി.ടി.ഡി എന്നിവ) പുതിയ സബ് ഓഫീസിലേക്ക് മാറ്റും. ഇടപാടുകാര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഈ അക്കൗണ്ടുകള്‍ വഴിയുള്ള സേവനങ്ങള്‍ പുതിയ ഓഫീസില്‍ നിന്ന് ലഭ്യമാകും.
date
- Log in to post comments