പാലിയേറ്റീവ് കെയര്‍ ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു
ആരോഗ്യ വകുപ്പും ആരോഗ്യ കേരളം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസ്മി പി തോമസ് നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ഷൗക്കത്തലി കൂമഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. വി ഫിറോസ് ഖാന്‍ മുഖ്യഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് പാലിയേറ്റീവ് കെയര്‍ ദിനാചണ സന്ദേശം നല്‍കി.
പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ റാലി പി.വി. അബ്ദുള്‍ വഹാബ് എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. മാനവേദന്‍ സ്‌കൂളിലെ എന്‍. എസ് എസ് കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരും ട്രോമ കെയര്‍ അംഗങ്ങളുമാണ് റാലിയില്‍ പങ്കെടുത്തത്.
ചടങ്ങില്‍ നിലമ്പൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരീസ് ഷിബു, വാര്‍ഡ് കൗണ്‍സിലര്‍ വിജയ നാരായണന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമേലി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.മാത്യു , എല്‍ എസ് ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു, നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഓങ്കോളിസ്റ്റ് ഡോ. ബിജു, ജെ.സി എച്ച്.ഡബ്ല്യു.സി ഡോ. കെ. നസീല, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ, നിലമ്പൂര്‍ ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍, പി.ആര്‍.ഒമാരായ അനീഷ്, ഹരിത, ഐഇസി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുള്ള സ്‌നേഹ സമ്മാനം വിതരണവും പാലിയേറ്റീവ് അംഗങ്ങള്‍ അനുഭവവും പങ്കുവച്ചു.
- Log in to post comments