Post Category
അഭിമുഖം 19 ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മാത്സ്, ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 19 രാവിലെ 10 ന് കോളേജിൽ നടക്കും. അസിസ്റ്റന്റ് പ്രൊഫസറിന് 55 ശതമാനത്തിൽ കുറയാതെ മാത്സിൽ എം.എസ്.സിയും (നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ട്രേഡ്സ്മാൻ (സിവിൽ) തസ്തികയ്ക്ക് ഐ.ടി.ഐ/ ടി.എച്ച്.എൽ.സി ഇൻ സിവിലുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
പി.എൻ.എക്സ്. 215/2026
date
- Log in to post comments